കുണ്ടംകുഴി: കുണ്ടംകുഴിയിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് ഷോപ്പ് ഉടമയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിയടുക്കത്തെ നാരായണനാണ് (38) മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബേഡഡുക്ക താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്കാരം നാളെ. കുണ്ടംകുഴിയിലെ അപ്പുസ് ഇലക്ട്രിക്കല്‍ വര്‍ക്ക്ഷോപ്പ് ഉടമയാണ്. പുത്തിയടുക്കത്തെ അപ്പുവിന്‍റെയും കാര്‍ത്യായനിയുടെയും മകനാണ്. വിചിത്രയാണ് ഭാര്യ. സഹോദരങ്ങള്‍: കൃഷ്ണന്‍, ദേവകി, ഗോപാലന്‍, കുമാരന്‍, ഗംഗാധരന്‍(ഗള്‍ഫ്).
വര്‍ക്ക് ഷോപ്പ് ഉടമ തൂങ്ങിമരിച്ചു