കാസര്‍കോട്: സിനിമാ സംവിധായകനും ചെന്നൈയിലെ പത്രപ്രവര്‍ത്തകനുമായ പ്രശാന്ത് കാനത്തൂരിന്‍റെ മകന്‍ അനിരുദ്ധ് എന്ന കണ്ണന്‍(22) ബംഗ്ലൂരിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കമ്പ്യൂട്ടര്‍ ഗെയിം ഡിസൈനിംഗ് പരിശീലനം കഴിഞ്ഞ അനിരുദ്ധന്‍ മാസങ്ങള്‍ക്ക് മുമ്പ് ബംഗ്ലൂരുവിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതാണ്. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സഹജീവനക്കാര്‍ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. മായയാണ് അനിരുദ്ധിന്‍റെ മാതാവ്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ ഏക സഹോദരിയാണ്.
സംവിധായകന്‍ പ്രശാന്ത് കാനത്തൂരിന്‍റെ മകന്‍ ബാംഗ്ലൂരില്‍ തൂങ്ങിമരിച്ചു