പരിയാരം : അമിതഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതി ആശുപത്രിയിലെ ശുചിമുറിയിലെ ഷവറില്‍ തൂങ്ങിമരിച്ചു. കൂത്തുപറമ്പ് കോട്ടയം പൊയില്‍ ഏഴാം മൈലിലെ ഇ.കെ.ലീനയാണ് (46) ജീവനൊടുക്കിയത്. ഭര്‍ത്താവ്: സന്തോഷ്. നാരായണന്‍- ലീല ദമ്പതികളുടെ മകളാണ്. മകന്‍ യദുനന്ദ് (ബാംഗ്ലൂര്‍). ഒരു സഹോദരിയുണ്ട്. ഇന്ന് രാവിലെ 9.15 മണിയോടെയാണ് സംഭവം. ശുചിമുറി തുറക്കാത്തതിനെ തുടര്‍ന്ന് കൂട്ടിരിപ്പുകാര്‍ ആശുപത്രി സെക്യുരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു യുവതിയെ അമിതഗുളിക കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിയാരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ആശുപത്രി ശുചിമുറിയില്‍ യുവതിതൂങ്ങിമരിച്ചു