മാലക്കല്ല്: വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ പി എസ് ടി ട്രയിനിംങും മാലക്കല്ല് വൈ എം സി എ കുടുംബ സംഗമവും മാലക്കല്ല് ലൂര്‍ദ്ദ്മാതാ പാരീഷ് ഹാളില്‍ സംഘടിപ്പിച്ചു. മാലക്കല്ല് ലൂര്‍ദ്ദ് മാതാ ചര്‍ച്ച് അസിസ്റ്റന്‍റ് വികാരി ഫാദര്‍ റ്റിനോ ചാമക്കാല ഉദ്ഘാടനം ചെയ്തു. വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പര്‍ മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രസംഗം നടത്തി. വൈസ് ചെയര്‍മാന്‍ അജീഷ് അഗസ്റ്റിന്‍, വുമണ്‍സ് ഫോറം എക്സിക്യൂട്ടിവ് മെമ്പര്‍ സുമ സാബു , വനിതാ ഫോറം ജില്ല ചെയര്‍ പേഴ്സണ്‍ സിസിലി പുത്തന്‍ പുര, കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് സി.ഒ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഷിജിത്ത് തോമസ് ക്ലാസെടുത്തു. മാലക്കല്ല് യൂണിറ്റ് പ്രസിഡണ്ട് പി.സി. ബേബി പള്ളിക്കുന്നേല്‍ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി ജോണ്‍ പുല്ല്മറ്റം നന്ദിയും പറഞ്ഞു. യോഗത്തില്‍ കള്ളാര്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനായി കര്‍ഷകശ്രീ അവാര്‍ഡ് നേടിയ ജോയി എ.ജെ എടാട്ട് കാലായിയെ ആദരിച്ചു.
വൈ എം സി എ ജില്ലാ ലീഡര്‍ഷിപ്പ് ട്രെയിനിങ്ങും മാലക്കല്ല് യൂണിറ്റ് കുടുംബസംഗമവും നടത്തി