ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ ടൗണിലെ ഹോട്ടല്‍ ഉടമയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ കാര റോഡ് ജംഗ്ഷനില്‍ ഹോട്ടല്‍ നടത്തുന്ന നല്ലോമ്പുഴ പൂവതോട്ടത്തില്‍ മാത്യുവിന്‍റെ മകന്‍ പി.എം.അജി (43)നെയാണ് ഇന്നലെ ഉച്ചക്ക് 3.30 ഓടെ ഹോട്ടലിന്‍റെ അടുക്കളയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ അഴിച്ച് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിറ്റാരിക്കാല്‍ എസ്ഐ കെ.വി.മധുസൂദനന്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.