ചെറുവത്തൂര്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് അപകടം ഉണ്ടാക്കുമെന്നറിഞ്ഞുകൊണ്ട് ബൈക്കോടിക്കാന്‍ കൊടുത്ത പിതാവിനെതിരെ ചന്തേര പോലീസ് കേസെടുത്തു. മടക്കര ഹാര്‍ബറിന് സമീപം നെല്ലിക്കാല്‍ ഹൗസില്‍ എം.രാമകൃഷ്ണനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ചന്തേര എസ്ഐ എന്‍.സതീഷ്കുമാര്‍ പട്രോളിങ്ങിനിടയിലാണ് കുളങ്ങാട്ട് മലയുടെ സമീപത്തുവെച്ച് ബൈക്കോടിച്ചുവരികയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോഴാണ് പിതാവാണ് ബൈക്കോടിക്കാന്‍ നല്‍കിയതെന്ന് പറഞ്ഞത്.
കുട്ടിക്ക് ബൈക്കോടിക്കാന്‍ കൊടുത്ത പിതാവിനെതിരെ കേസ്