കോഴിക്കോട്: ഇടത് മുന്നണി വിട്ട് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച പി.വി. അന്‍വറിനെ ബേപ്പൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ധാരണ. അന്‍വര്‍ ബേപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ ഭര്‍ത്താവുമായ പി.എ മുഹമ്മദ് റിയാസാണ് നിലവില്‍ ബേപ്പൂര്‍ എം എല്‍ എ. പിണറായിസവും റിയാസിസവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പി.വി അന്‍വര്‍ ജനങ്ങളുടെ ഇടയിലിറങ്ങി വോട്ട് ചോദിക്കുന്നത്. ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന സമയത്ത് പി.വി.അന്‍വറിന് അഹങ്കാരം വല്ലാതെ തലക്ക് കയറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ തലയില്‍ വെള്ളം തിളപ്പിച്ച് ഒഴിക്കണമെന്നുവരെ പറഞ്ഞുവെച്ചു. പി.എ.മുഹമ്മദ് റിയാസ് അഡ്വ.പി.എ നിയാസിനെയാണ് 28747 വോട്ടിന് കഴിഞ്ഞതവണ പരാജയപ്പെടുത്തിയത്. അവിടെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ലേബലില്‍ അങ്കത്തിനിറങ്ങിയിരിക്കുന്നത്.
ബേപ്പൂരില്‍ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി