പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ ചെറിയ കലംകനിപ്പ് സമാപിച്ചു. ഇന്നലെ രാവിലെ ഭണ്ഡാര വീട്ടില്‍ നിന്ന് ആദ്യ സമര്‍പ്പണമായി പണ്ടാരക്കലം ക്ഷേത്രത്തിലെത്തി . തുടര്‍ന്ന് വിവിധ പ്രദേശിക പരിധികളില്‍ നിന്ന് കാല്‍നടയായി വ്രതശുദ്ധിയോടെ സ്ത്രീകള്‍ വിഭവങ്ങള്‍ നിറച്ച പുത്തന്‍ മണ്‍കലങ്ങളുമായി ക്ഷേത്രത്തിലെത്തി. പ്രദക്ഷിണം പൂര്‍ത്തിയാക്കിയ ശേഷം സമര്‍പ്പണം നടത്തി. ക്ഷേത്രത്തില്‍ എത്തിയവര്‍ക്ക് മാങ്ങ അച്ചാര്‍ ചേര്‍ത്ത കഞ്ഞി ഒരുക്കിയിരുന്നു. വാല്യക്കാരുടെ സഹായത്തോടെ കലത്തിലെ വിഭവങ്ങള്‍ വേര്‍തിരിച്ച് അടയും ചോറും പാകം ചെയ്തു. സന്ധ്യയ്ക്ക് ശേഷം അനുഷ്ഠാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കലങ്ങള്‍ തിരിച്ചു നല്‍കിയതോടെ കലംകനിപ്പ് സമാപിച്ചു. ഫെബ്രുവരി 6 നാണ് ഇവിടെ കലംകനിപ്പ് മഹാ നിവേദ്യം.
പാലക്കുന്ന് ക്ഷേത്രത്തില്‍ ധനുമാസ കലംകനിപ്പ് സമാപിച്ചു