16കാരനെ പീഡിപ്പിച്ച യുവാവിനെതിരെ ആറാമത്തെ പോക്സോ കേസ്

കാസര്‍കോട്: കാസര്‍കോട്ടെ ഒരു സ്വകാര്യആശുപത്രിയില്‍ വെച്ച് 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ടൗണ്‍ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. മുളിയാര്‍, പൊവ്വല്‍ സ്വദേശിയായ തൈസീറിനെതിരെയാണ് (23) പോക്സോ കേസെടുത്തത്. ഇയാള്‍ക്കെതിരെ ആദൂര്‍ പോലീസ് സ്റ്റേഷനില്‍ അഞ്ച് പോക്സോ ഉള്‍പ്പെടെ ഒമ്പതു കേസുകളുള്ളതായി പോലീസ് പറഞ്ഞു. ഫെബ്രുവരി 25നാണ് 16 കാരനെ തൈസീര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത്. അടുത്ത ബന്ധുവിനൊപ്പം ഒരു ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു തൈസീര്‍. ഈ സമയത്ത് പരിചയപ്പെട്ട ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.