അമ്പലത്തറ: അമ്പലത്തറ പോലീസും ബേക്കല്‍ ഡിവൈ എസ് പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ 11.50 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍. അമ്പലത്തറ, കല്ലാന്തോളിലെ അബ്ബാസി (40)നെയാണ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ പാറപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അബ്ബാസ് പിടിയിലായത്. കെട്ടുകളാക്കി സ്കൂട്ടറിന്‍റെ സീറ്റിനടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇടക്കാലത്ത് നിര്‍ജീവമായിരുന്ന കുഴല്‍പ്പണ ഇടപാട് കാസര്‍കോട് ജില്ലയില്‍ വീണ്ടും സജീവമായതായി പോലീസിന് സൂചന ലഭിച്ചു. സ്വര്‍ണ്ണത്തിന്‍റെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കുഴല്‍പ്പണ കടത്തും സജീവമായതെന്നാണ് പോലീസിന് സൂചന ലഭിച്ചത്. ജില്ലയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍പ്പണ കടത്ത് നടത്തുന്നത്. കുഴല്‍പ്പണം വിതരണം ചെയ്യുന്നതിന് പ്രത്യേക ഏജന്‍റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്കൂട്ടറില്‍ കടത്തിയ 11.50 ലക്ഷം കുഴല്‍പ്പണവുമായി യുവാവ് അറസ്ററില്‍