കാസര്‍കോട്: ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ആളെ കാണാതായതായി പരാതി. ബന്തടുക്ക മലാംകുണ്ട്, ഇല്ലത്തുവളപ്പിലെ ശിവപ്പനായികി (52)നെയാണ് കാണാതായത്. മകന്‍ അക്ഷിത് നല്‍കിയ പരാതി പ്രകാരം ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിസംബര്‍ 29ന് രാവിലെയാണ് ശിവപ്പനായിക് ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്ന് പരാതിയില്‍ പറഞ്ഞു.
ജോലിക്ക് പോയ 52 കാരനെ കാണാതായി