കാസര്‍കോട്: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേശ്വരം എക്സൈസ് ചെക്കുപോസ്റ്റില്‍ അറസ്റ്റില്‍. കൂഡ്ലു, ബെള്ളി മൊഗറുവിലെ കെ.ഗൗതം (20), കോഴിക്കോട്, കൊയിലാണ്ടി വടക്കേപാണ്ടികശാല വളപ്പില്‍ ഹൗസിലെ വി.കെ അജ്നാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഗൗതത്തിന്‍റെ കയ്യില്‍നിന്ന് 10 ഗ്രാം കഞ്ചാവും അജ്നാസില്‍ നിന്നു 9 ഗ്രാം കഞ്ചാവുമാണ് പിടികൂടിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗൗതമിനെ ഇന്നലെ രാവിലെ മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്നാണ് എക്സൈസ് ഇന്‍സ്പെക്ട്റപ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 9.30ന് നടത്തിയ പരിശോധനയിലാണ് അജ്നാസ് പിടിയിലായത്.
കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്ത്: രണ്ടുപേര്‍ അറസ്ററില്‍