കാസര്‍കോട്: ആസിഡ് അകത്തു ചെന്ന് വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍, വെള്ളാലയിലെ എ കൃഷ്ണന്‍ നായരുടെ ഭാര്യ കാര്‍ത്യായനിയമ്മ (65)യാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മക്കള്‍: ബിന്ദു, സേതു, വിനീത. മരുമക്കള്‍: കുഞ്ഞമ്പു, സുനില, അനന്തന്‍. സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, അമ്പൂഞ്ഞി നമ്പ്യാര്‍, ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശ്രീധരന്‍ നമ്പ്യാര്‍, മാധവന്‍ നമ്പ്യാര്‍, കമലാക്ഷിയമ്മ.
വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചു