മാവുങ്കാല്‍: മികച്ച ചലചിത്ര ബാലതാരത്തിനുള്ള ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്ക്കാരം ആവണി ആവൂസിന്. കുറിഞ്ഞി സിനിമയിലെ അഭിനയത്തിനാണ് ആവണിക്ക് അവാര്‍ഡ് ലഭിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് സത്യന്‍ സ്മാരക ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലനില്‍ നിന്നും ആവണി രാഗേഷ് അവാര്‍ഡ് ഏറ്റുവാങ്ങി. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കോട്ടപ്പാറ അഞ്ചാംവയലിലെ രാഗേഷ്കുമാറിന്‍റെയും ശിവാഞ്ജനയുടെയും മകളാണ്. സഹോദരന്‍ ശിവകേതാര്‍. ഇന്‍സ്റ്റഗ്രാമില്‍ ആവണിക്ക് 5 ലക്ഷവും ഫേസ്ബുക്കില്‍ 9 ലക്ഷവും യൂട്യൂബില്‍ 19 ലക്ഷവും ഫോളോവേഴ്സുണ്ട്.
ആവണി ആവൂസിന് ജെ സി ഡാനിയേല്‍ പുരസ്കാരം
