പരപ്പ: ക്രിസ്തുമസ് രാത്രിയില്‍ പാതിരാ കുര്‍ബാനയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ശേഷം ആറടി നീളവും മൂന്നടി വീതിയുമുള്ള കൂറ്റന്‍ കേക്ക് മുറിച്ച് വിതരണം ചെയ്ത് പരപ്പ വൈ എം സി എ. പാതിരാ കുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും എണ്ണൂറ് വിശ്വാസികള്‍ പങ്കെടുത്തു. അവര്‍ക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഇടവക വികാരി ഫാ.ജോബിന്‍ കൊട്ടാരത്തില്‍, ഫാ.അനൂപ് ഇടയിലേവീട്ടില്‍ എന്നിവര്‍ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി, സെക്രട്ടറി സോജു വേത്താനത്ത്, ട്രഷറര്‍ സോജന്‍ കല്ലറയ്ക്കല്‍, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.എം.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.
ക്രിസ്തുമസ് രാത്രിയില്‍ കൂറ്റന്‍ കേക്ക് മുറിച്ച് പരപ്പ വൈ എം സി എ