ഭീമനടി: ചിറ്റാരിക്കാല്‍, കുന്നുംകൈയില്‍ കെ എസ് ആര്‍ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞങ്ങാട്-ചെറുവത്തൂര്‍ -ചീമേനി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിന്‍റെ ഡ്രൈവര്‍ കുന്നുംകൈ, മുള്ളിക്കാട് സ്വദേശി രവിയുടെ മകന്‍ പ്രവീണാണ് (28) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെ.എസ്.ആര്‍.ടി.സി ഇടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ചു