നീലേശ്വരം: നീലേശ്വരം നഗരസഭ മുന്‍ ക്ഷേമകാര്യ സമിതി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനും സി.പി.എം നേതാവുമായ ചാത്തമത്തെ ടി.വി. അമ്പൂട്ടി മാസ്റ്റര്‍(89) അന്തരിച്ചു. സിപിഎം മുന്‍ പേരോല്‍ ലോക്കല്‍ കമ്മിറ്റി അംഗം, കര്‍ഷക സംഘം, പെന്‍ഷനേഴ്സ് യൂണിയന്‍, അധ്യാപക സംഘടന എന്നിവയുടെ നേതാവായിരുന്നു. നാടക നടനും പൂരക്കളി കലാകാരനുമായ അമ്പൂട്ടിമാസ്റ്റര്‍ സാമൂഹ്യ സംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു. കൊയാമ്പുറം പരിത്തിക്കാമുറി എ.എല്‍.പി സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച അദ്ദേഹം പിലിക്കോട് യു.പി, ചെറിയാക്കര ഏ.എല്‍.പി സ്കൂള്‍, പേരോല്‍ യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: വാഴവളപ്പില്‍ മാധവി. മക്കള്‍: വത്സല, വസുമതി, വേണു. മരുമക്കള്‍: രാമചന്ദ്രന്‍(പുത്തിലോട്ട്), കൈരളി(തായിനേരി), രത്നാകരന്‍(ചീമേനി).
അമ്പൂട്ടി മാസ്റ്റര്‍ അന്തരിച്ചു