കാഞ്ഞങ്ങാട് : പ്രമുഖ നാടക പ്രവര്‍ത്തകനും ഗ്രാമവികസന വകുപ്പില്‍ ക്ലാര്‍ക്കുമായിരുന്ന അതിയാമ്പൂരിലെ എം. കെ.ബാലകൃഷ്ണന്‍ എന്ന അതിയാമ്പൂര്‍ ബാലന്‍ (74) അന്തരിച്ചു. കേരളത്തിലെ വിവിധ നാടക ഗ്രൂപ്പുകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് നാടക പ്രേമികളുടെ ശ്രദ്ധനേടി. കാഞ്ഞങ്ങാട് കാകളി തീയേറ്റേഴ്സിന്‍റെ സ്ഥിരം അഭിനേതാവായിരുന്നു. നാടിന്‍റെ കലാസാംസ്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതിയാമ്പൂര്‍ ബാലബോധിനി വായനശാലയുടെ ഭരണസമിതി അംഗമായിരുന്നു. അതിയാമ്പൂര്‍ മക്കാക്കോടന്‍ തറവാടിന്‍െറ പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. വൈകുന്നേരം 5.30 ന് അതിയാമ്പൂര് ബാലബോധിനി വായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി 8 മണിക്ക് മേലാംങ്കോട്ട് പൊതുശ്മശാനത്തില്‍ ശവസംസ്കാരം നടക്കും. ഭാര്യ: രാധ. സഹോദരങ്ങള്‍: എം.ലക്ഷ്മി (അതിയാമ്പൂര്), എം.ശാരദ (അതിയാമ്പൂര്), എം.കെ.രാധ (ചൈന്നൈ), എം.കെ.ഗംഗാധരന്‍, എം.കെ ശ്രീലത(പയ്യന്നൂര്‍), പരേതയായ എം.ദേവകി.
നാടക പ്രവര്‍ത്തകന്‍ അതിയാമ്പൂര്‍ ബാലന്‍ അന്തരിച്ചു