കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നും മോഷണക്കേസിലെ പ്രതി ജയില്‍ ചാടാന്‍ ശ്രമം. ഇന്നലെ രാവിലെ 7.50 മണിയോടെ സെല്ലില്‍ നിന്നും ദിനചര്യക്കായി പുറത്തിറക്കിയപ്പോഴാണ് സംഭവം. ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ റിമാന്‍ഡ് പ്രതി സുഹൈലാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. സെല്ലില്‍ തിരികെ കയറ്റുന്നതിനിടെയാണ് സംഭവം. ജയില്‍ അധികൃതര്‍ കണ്ട് ഉടന്‍ പിടികൂടി സെല്ലിലാക്കി. ജുലൈ 31 മുതല്‍ പ്രതി ഇവിടെ റിമാന്‍ഡിലാണ്. ജയില്‍ സൂപ്രണ്ട് എന്‍.ഗിരീഷ് കുമാറിന്‍റെ പരാതിയില്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിന് പ്രതിക്കെതിര ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
മോഷണകേസ് പ്രതിയുടെ ജയില്‍ചാട്ടശ്രമം തടഞ്ഞു