സ്വര്‍ണം പവന് 5,240 രൂപ കുറഞ്ഞു

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസത്തെ വന്‍വര്‍ധനവില്‍നിന്ന് കുത്തനെ ഇടിഞ്ഞ് സ്വര്‍ണം. ഇന്ന് പവന്‍റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്‍റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്‍റെ വില. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയില്‍ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔണ്‍സിന് 5,400 ഡോളര്‍ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറില്‍നിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറില്‍നിന്ന് 115 ഡോളര്‍ നിലവാരത്തിലെത്തി.