ഓട്ടോഡ്രൈവര്‍ മരിച്ചനിലയില്‍

കാസര്‍കോട്: ഓട്ടോറിക്ഷയില്‍ അവശ നിലയില്‍ കണ്ട ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ബദിയഡുക്കയിലെ തൊട്ടി ഓട്ടോ ഡ്രൈവറും ബാറഡുക്ക തറവാടംഗവുമായ അരവിന്ദ എന്ന രവിയാണ് (47) മരിച്ചത്. ബദിയഡുക്ക രജിസ്റ്റര്‍ ഓഫീസിനെതിര്‍വശത്തെ ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇന്നലെ രാത്രി ബദിയഡുക്കയിലെ ഒരു ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ അബോധാവസ്ഥയില്‍ കണ്ട രവിയെ സുഹൃത്തുക്കളാണ് ഉടന്‍ നായന്മാര്‍മൂലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പരേതനായ രാമയാണ് പിതാവ്. മാതാവ്: കമലാക്ഷി. ഭാര്യ: അശ്വിനി. രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനുണ്ട്. സഹോദരങ്ങള്‍: രാജേന്ദ്രകുമാര്‍ (മെഡിക്കല്‍ റെപ്), ജ്യോതി പ്രകാശ് (ഓട്ടോ ഡ്രൈവര്‍), അനില്‍ കുമാര്‍ (ഡ്രൈവര്‍).