ബങ്കളം: മുസ്ലീംലീഗ് നേതാവ് കുന്നുംകൈയിലെ എ.ജി.അബ്ദുള്‍നാസര്‍(62)അന്തരിച്ചു. ബങ്കളം ദിവ്യംപാറയിലാണ് താമസം. അസുഖത്തെതുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഏതാനും ദിവസമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാസര്‍ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മുസ്ലീംലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി അംഗം, കുന്നുംകൈ പഞ്ചായത്ത് സെക്രട്ടറി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സമുന്നത നേതാവും കുന്നുംകൈ ഈസ്റ്റ് നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മറ്റി സെക്രട്ടറിയുമായിരുന്നു. ഏറെക്കാലം കുന്നുംകൈയില്‍ പ്രിന്‍റിംഗ് പ്രസ് സ്ഥാപനവും നടത്തിയിരുന്നു. ബങ്കളത്തെ കുഞ്ഞാസിയയാണ് ഭാര്യ. മക്കള്‍: നാജിയ, നാദിര്‍, നാസി. മരുമകന്‍: സമീര്‍(കൊളവയല്‍).സഹോദരങ്ങള്‍: അബ്ദുള്‍ഷുക്കൂര്‍, ഫാത്തിമ, റഷീദ്.
മുസ്ലീംലീഗ് നേതാവ് കുന്നുംകൈയിലെ എ.ജി.അബ്ദുള്‍നാസര്‍ അന്തരിച്ചു