കാസര്‍കോട്: വൊര്‍ക്കാടി, കൊടലമുഗറു, സുള്ള്യമയില്‍ നിന്ന് 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കര്‍ണ്ണാടക, മൈസൂര്‍, ജയപുര, കെരിഗാലിയിലെ സിദ്ധഗൗഡയെയാണ് (25) മഞ്ചേശ്വരം എസ് ഐ കെ ജി രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രകാന്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍റ് ചെയ്തു. മൈസൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ എട്ടിന് രാത്രി പന്ത്രണ്ടരമണിയോടെ സുള്ള്യമയിലെ ഒരു ഷെഡില്‍ നാലു ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും പിടികൂടിയിരുന്നു. പ്രസ്തുത വാഹനത്തിന്‍റെ ഡ്രൈവറാണ് ഇപ്പോള്‍ അറസ്റ്റിലായ സിദ്ധഗൗഡയെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ്കടത്തിന്‍റെ സൂത്രധാരനെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഞ്ചാവ് വേട്ട നടത്തിയത്.
116 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഡ്രൈവര്‍ അറസ്ററില്‍
