രാജപുരം: സാമൂഹ്യ വിരുദ്ധര്‍ പുഴയില്‍ പ്ലാസ്റ്റിക് മാലിന്യവും, ഉപയോഗശൂന്യമായ അയല മത്സ്യവും നിക്ഷേപിച്ചതായി പരാതി. നിക്ഷേപിച്ച മാലിന്യങ്ങള്‍ നാട്ടുകാരും അധികൃതരും ചേര്‍ന്ന് നീക്കം ചെയ്തു. പനത്തടി -കള്ളാര്‍ പഞ്ചായത്ത് അതിര്‍ത്തിയായ കോളിച്ചാല്‍ പുഴയില്‍ രാത്രിയുടെ മറവിലാണ് സാമൂഹ്യ വിരുദ്ധര്‍ ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും, ഉപയോഗശൂന്യമായ അയല മത്സ്യവും നിക്ഷേപിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പ്ലാസ്റ്റിക് മാലിന്യവും, അയലയും പുഴയില്‍ നിക്ഷേപിച്ചതായി കണ്ടത്. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും, മത്സ്യവും നീക്കം ചെയ്തു. ഇത്തരം ഹീനപ്രവൃത്തി ചെയ്ത സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഉപയോഗശൂന്യമായ മത്സ്യവും പ്ലാസ്റ്റിക് മാലിന്യവും പുഴയില്‍ തള്ളി