പൈവളിഗെ : അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. പൈവളിഗെ ബായാറിലെ നാരായണ പാട്ടാളി-രത്നാവതി ദമ്പതികളുടെ മകന്‍ വിനോദ്രാജാണ് (35) മരിച്ചത്. വര്‍ഷങ്ങളോളമായി അസുഖത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഘപരിവാറിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നു വിനോദ്.
ബി.ജെ.പി പ്രവര്‍ത്തകന്‍ മരണപ്പെട്ടു
