വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മാവോയിസ്റ്റ് അനുകൂല സംഘടന ജനകീയ വിമോചനമുന്നണി ഏരിയാകമ്മിറ്റിയുടെ പേരില്‍ വെള്ളരിക്കുണ്ട് പ്ലാത്തടം ഭാഗത്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. നാഗ്പൂര്‍ ജയിലില്‍ അടച്ച റിജാസിനെ ഉടന്‍ വിട്ടയക്കുക, ഉത്തരേന്ത്യയിലെ നിരപരാധികളായ ആദിവാസികളുടെ കൂട്ടക്കൊലകള്‍ ഉടന്‍ അവസാനിപ്പിക്കുക, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വരെ അനുഭവിക്കേണ്ടിവന്ന ബ്രാഹ്മണ്യ ഹിന്ദുഫാസിസത്തിനെതിരെ പോരാടുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്റിലുള്ളത്. ചുമരുകളിലും മതിലുകളിലുമായി നിരവധി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം പോസ്റ്റുകള്‍ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്താന്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും മാവോയിസ്റ്റ് നക്സല്‍ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായിരുന്നു. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് സംഘടനകള്‍ ഉള്‍വലിഞ്ഞു. ഏറെ കാലത്തിന് ശേഷം മലയോരപ്രദേശങ്ങളിലെ ആദിവാസി കേന്ദ്രങ്ങളില്‍ മാവോയിസ്റ്റ് സംഘടനാ പ്രവര്‍ത്തനം വീണ്ടും സജീവമാകുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. ഒപ്പം ജനങ്ങള്‍ ഭീതിയിലുമാണ്.
വെള്ളരിക്കുണ്ട് പോലീസ് പരിധിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്ററര്‍
