കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രമുഖ വ്യാപാരിയും കോണ്‍ഗ്രസ് നേതാവുമായ ഷുക്കൂര്‍ അബൂബക്കര്‍ (86) നിര്യാതനായി. ഭാര്യ: സി.സുഹറ. മക്കള്‍:മുജീബ് റഹ്മാന്‍ (ബിസിനസ്), താഹിറ. മരുമക്കള്‍: പുത്തൂര്‍ ഹംസ, കെ.ജമീല. സഹോദരങ്ങള്‍: മുസ്തഫ, പരേതരായ അബ്ദുള്ള, കുഞ്ഞബ്ദുള്ള, അസീസ്, ദൈനബി, ബീഫാത്തിമ, കുഞ്ഞാമിന, ആസിയ, ഐസിബി. ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഗ്രസിന്‍റെ പ്രസിഡണ്ട്, ട്രഷറര്‍, ഹോസ്ദുര്‍ഗ് അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡണ്ട്, കോട്ടച്ചേരി കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ട്, ഹോസ്ദുര്‍ഗ് ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡണ്ട്, കോട്ടച്ചേരി ബദരിയ ടൗണ്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി, ഹോസ്ദുര്‍ഗ് ടൗണ്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് ഇന്ത്യന്‍ ട്രേഡേഴ്സ്, ഇന്ത്യന്‍ ട്രേഡേഴ്സ്, ഭാരത് ഫ്രൂട്ട്സ് തുടങ്ങിയ സ്ഥാപനങ്ങളുടെയും ഉടമയായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് പുതിയകോട്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഷുക്കൂര്‍ അബൂബക്കര്‍ നിര്യാതനായി