കാഞ്ഞങ്ങാട്: വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം തുടങ്ങി. പ്രാര്‍ത്ഥനാവാരാചരണത്തിന്‍റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗ് ലയണ്‍സ് ഹാളില്‍ തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപടവില്‍ നിര്‍വ്വഹിച്ചു. ജില്ലാ ചെയര്‍മാന്‍ സണ്ണിമാണിശ്ശേരി അധ്യക്ഷം വഹിച്ചു. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം മാനുവല്‍ കുറിച്ചിത്താനം ആമുഖപ്രഭാഷണവും കാഞ്ഞങ്ങാട് അപ്പസ്തോല റാണി കത്തോലിക്ക പള്ളി വികാരി ഫാ.ജോസ് അവന്നൂര്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മിഷന്‍ ആന്‍റ് ഡവലപ്പ്മെന്‍റ് സ്റ്റാന്‍റിംഗ് കമ്മറ്റി ജില്ലാ ചെയര്‍മാന്‍ ബേബി പള്ളിക്കുന്നേല്‍, വനിതാഫോറം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം സുമ സാബു, യൂണി വൈ സംസ്ഥാന ചെയര്‍മാന്‍ അഖില്‍ജോണ്‍, ഉഡുപ്പി നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ ടോംസണ്‍ ടോം, ജില്ലാ വൈസ് ചെയര്‍മാന്‍ അജീസ് അഗസ്റ്റ്യന്‍, ജോയി ചെല്ലങ്കോട്ട് എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് വൈ എം സി എ പ്രസിഡണ്ട് സാജു വെള്ളേപ്പള്ളില്‍ സ്വാഗതവും ജില്ലാ ജനറല്‍ കണ്‍വീനര്‍ ബൈജു ചാത്തംപുഴയ്ക്കല്‍ നന്ദിയും പറഞ്ഞു. 150 കൊല്ലമായി നവംബര്‍ മാസത്തില്‍ വൈ എം സി എ പ്രാര്‍ത്ഥനാവാരമായി ആചരിക്കുകയാണ്. കാസര്‍കോട് ജില്ലാതല വാരാചരണം നവംബര്‍ 15 ന് ബന്തടുക്കയില്‍ സമാപിക്കും.
വൈ എം സി എ അഖിലലോക പ്രാര്‍ത്ഥനാവാരാചരണം തുടങ്ങി