ചെക്ക് കേസില്‍ ജയിലില്‍

നീലേശ്വരം: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന കോ ണ്‍ഗ്രസുകാരനെ ഹോ സ്ദുര്‍ ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജയിലിലടച്ചു. നീലേശ്വരം കരുവാച്ചേരിയിലെ സജീവന്‍ മടിവയലിനെയാണ് കഴിഞ്ഞ ദിവസം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് അയച്ചത്. പടന്ന പഞ്ചായത്ത് മുന്‍ മെമ്പര്‍ കൈതക്കാടെ അനൂപ് കുമാറിന്‍റെ പരാതി പ്രകാരമുള്ള ചെക്ക് കേസില്‍ മുമ്പ് സജീവന്‍ മടിവയലിനെ കോടതി ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ സജീവനെ കഴിഞ്ഞ ദിവസം കോടതി വാറന്‍റ് പ്രകാരം പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.