പരപ്പ: സ്വകാര്യകാര്‍ മതിലിലിടിച്ച് റിട്ടയേര്‍ഡ് കെഎസ്ഇബി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് പരിക്ക്. പടന്നക്കാട് നല്ലിടയന്‍ പള്ളിക്ക് സമീപത്തെ റിട്ടയേര്‍ഡ് എഞ്ചിനീയര്‍ പഴയമ്പള്ളി ശശിതോമസിനാണ്(75) കാര്‍ അപകടത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകീട്ട് പരപ്പ-പള്ളത്തുമല റോഡിലാണ് അപകടം. ശശിതോമസിന് പള്ളത്തുമലയില്‍ റബ്ബര്‍ തോട്ടമുണ്ട്. തോട്ടത്തില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ പരപ്പയിലെത്തുംമുമ്പാണ് കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നത്. പരിക്കേറ്റ ശശിതോമസിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മുഖത്തും നെഞ്ചിനും ക്ഷതമുള്ളതിനാല്‍ വൈകീട്ട് തന്നെ കാസര്‍കോട് ആസ്റ്റര്‍മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിസിറ്റി ഓഫീസേഴ്സ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ സെക്രട്ടറിയായിരുന്നു.
കാര്‍ മതിലിലിടിച്ച് റിട്ട. എഞ്ചിനീയര്‍ക്ക് പരിക്ക്