കേരള സ്കൂള്‍ കലോത്സവം : സ്വര്‍ണ്ണകപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി

കാസര്‍കോട് : 64-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്‍റെ സ്വര്‍ണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി. മൊഗ്രാലില്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി.അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്‍റ് ബില്‍ഖീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, ഡി.ഡി.ഇ ഇന്‍ചാര്‍ജ് : സത്യഭാമ, വി.എച്ച്.എസ്.സി. അസി. ഡയറക്ടര്‍ ഉദയകുമാരി, കാസര്‍കോട് ഡി.ഇ.ഒ അനിത, പ്രിന്‍സിപ്പല്‍ വി.എസ്.ബിനി, ഹെഡ്മാസ്റ്റര്‍ ജെ.ജയറാം, വാര്‍ഡ് മെമ്പര്‍ ജമീല ഹസന്‍, പി.ടി. എ പ്രസിഡന്‍റ് ലത്തീഫ് കൊപ്പളം, റിയാസ് കരീം, ഹസീന, നജ്മുന്നിസ, ആസിഫ്. പി.എ, സെഡ് ഏ. മൊഗ്രാല്‍, അര്‍ഷദ് തവക്കല്‍, എം.എ.മൂസ, മാഹിന്‍ മാസ്റ്റര്‍, കല്ലമ്പലം നജീബ്, സിറാജുദ്ദീന്‍.എസ്.എം, ശിഹാബുദ്ദീന്‍.കെ, ജാഥാ ക്യാപ്റ്റന്‍ ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങ് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സി.ടി.അഹമ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വര്‍ണകപ്പ് എട്ടരയോടെ ചെമ്മനാട് സി ജെ.എച്ച്.എസ്എസിലും ഒമ്പതിന് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ് എസില്‍ എത്തും. അവിടെനിന്നും പത്തുമണിയോടെ പയ്യന്നൂര്‍ കരിവെള്ളൂര്‍ എ.വി. എസ് ജി.വി.എച്ച്.എസ്.എസില്‍ എത്തുന്നതോടെ സ്വര്‍ണകപ്പ് പ്രയാണം ജില്ലാ അതിര്‍ത്തി കടക്കും.