ഇരിയ: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൊബൈല്‍ഫോണ്‍ ടെക്നീഷ്യന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മുട്ടിച്ചരലില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കാഞ്ഞങ്ങാട് സിറ്റിസെന്‍ററിലെ മൊബൈല്‍ഫോണ്‍ ടെക്നീഷ്യനും ഒടയഞ്ചാല്‍ നായിക്കയം സ്വദേശി സന്തോഷ് മാത്യുവിന്‍റെ മകനുമായ അനീഷിനാണ് (22) പരിക്കേറ്റത്. അനീഷ് സഞ്ചരിച്ച കെ എല്‍ 60 എഫ് 9308 നമ്പര്‍ ബൈക്ക് കര്‍ണ്ണാടക കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപവാസികള്‍ അനീഷിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്‍റെ മാതാവ് സുനിസന്തോഷ് കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കര്‍ണ്ണാടക കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം