ചന്തേര: വിവാഹവാഗ്ദാനം ചെയ്ത് ബലാത്സംഗത്തിനിരയായ യുവതി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ യുവാവിനെതിരെ ചന്തേര പോലീസ് ബലാത്സംഗ കുറ്റംചുമത്തി കേസെടുത്തു. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 33 കാരിയാണ് ബലാത്സംഗത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ പരാതിയില്‍ ഇടയിലക്കാട് സ്വദേശിയായ ഗോകുലി(30)നെതിരെയാണ് പോലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം ചെയ്ത യുവാവ് പിന്നീട് കാലുമാറിയതോടെയാണ് യുവതി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തു. ചന്തേര പോലീസ് ആശുപത്രിയിലെത്തി യുവതിയില്‍ നിന്നും മൊഴിയെടുത്തശേഷമാണ് ഗോകുലിനെതിരെ കേസെടുത്തത്.
ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു