നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിന് ലഭിച്ചത് സേവന മികവിനുള്ള അംഗീകാരം

നീലേശ്വരം: രജിസ്ട്രേഷന്‍ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മികച്ച രജിസ്ട്രേഷന്‍ ഓഫീസിനുള്ള പുരസ്കാരം നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസിന് ലഭിച്ചത് സേവേന മികവിനുള്ള അംഗീകാരം. 2024-25 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അണ്ടര്‍ വാല്വേഷന്‍ നൂറുശതമാനം പൂര്‍ത്തീകരിച്ച ജില്ലയിലെ ഏക രജിസ്ട്രാര്‍ ഓഫീസാണ് നീലേശ്വരം ഇതിന് പുറമേ വേഗത്തിലുള്ള രജിസ്ട്രേഷന്‍, രജിസ്ട്രേഷന്‍ കഴിഞ്ഞ ഉടന്‍ തന്നെ കോപ്പികള്‍ നല്‍കുക, എല്ലാ കാര്യങ്ങളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, ഫയലുകള്‍ കെട്ടിവെക്കാതിരിക്കാതിരിക്കല്‍, കൃത്യമായ ഫയല്‍ വര്‍ക്കുകള്‍, ജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും ഇതൊക്കെ പരിഗണിച്ചാണ് നീലേശ്വരം സബ്ബ് രജിസ്ട്രാര്‍ ഓഫീസിനെ ജില്ലയിലെ മികച്ച ഓഫീസായി തിരഞ്ഞെടുത്തത്. വി. കെ.ബേബിയാണ് സബ് രജിസ്ട്രാര്‍. രജിസ്ട്രാര്‍ ഉള്‍പ്പെടെ 8 ജീവനക്കാരാണ് ഇവിടെയുള്ളത്. രജിസ്ട്രേഷന്‍ ദിനമായ ജനുവരി നാലിന് അഞ്ചരക്കണ്ടിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.