കാസര്‍കോട്: പഴ്സില്‍ സൂക്ഷിച്ച 2.17 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൂഡ്ലു, ചൂരി മെട്രോസ്ട്രീറ്റിലെ എ.എ ഫര്‍ഹാനെയാണ് (29) എസ്.ഐ. കെ.രാജീവനും സംഘവും അറസ്റ്റു ചെയ്തത്. പുഴമണല്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഘം ബാങ്കോട് പൂഴിക്കടവിനു സമീപത്ത് എത്തിയത്. പുലര്‍ച്ചെ 5.45മണിയോടെ ബാങ്കോട് കടവ് ഭാഗത്തു നിന്നു അമിത വേഗതയില്‍ എത്തിയ കാര്‍ പോലീസ് വാഹനം കണ്ട് പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഫര്‍ഹാന്‍ പിടിയിലായതെന്നു പോലീസ് പറഞ്ഞു. വിശദമായ പരിശോധനയിലാണ് പൊളിത്തീന്‍ കവറില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയും ചെറിയ ത്രാസും കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
എംഡിഎംഎയുമായി യുവാവ് അറസ്ററില്‍