കോട്ടപ്പാറ: ചുട്ടുപൊള്ളുന്ന വെയിലിലും വ്രതം നോറ്റ് മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച് വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രതിരുസന്നിധിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു. മകള്‍ അമ്മയോടെന്ന പോലെ തന്‍റെ ദു:ഖങ്ങള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അര്‍പ്പിക്കുന്ന പൊങ്കാല അടുപ്പില്‍ രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ട്പത്മനാഭ പട്ടേരി ദീപം പകര്‍ന്നു. ആറ്റുകാല്‍ പൊങ്കാല ദിവസം തന്നെ അതേ ആചാരത്തിലും അനുഷ്ഠാനത്തിലും പൊങ്കാല നിവേദന സമര്‍പ്പണം നടത്തുന്ന ഉത്തര മലബാറിലെ ഏക പ്രധാനപ്പെട്ട ക്ഷേത്രമാണ് വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രം. സമീപ ജില്ലകളില്‍ നിന്നും പൊങ്കാല സമര്‍പ്പിക്കാന്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എ.മണികണ്ഠ ന്‍, ജനറല്‍ കണ്‍വീനര്‍ സുഭാഷ് ചന്ദ്രന്‍, ട്രഷറര്‍ ഭാസ്കരന്‍ ചെമ്പിലോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കിയത്.
ഭക്തിയുടെ നിറവില്‍ വെള്ളൂട ദുര്‍ഗാ ഭഗവതിക്ക് പൊങ്കാലയര്‍പ്പിച്ചു