നാടുകടത്തല്‍ ഉത്തരവ് ലംഘിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഡി ഐ ജിയുടെ ഉത്തരവിനെ തുടര്‍ന്ന് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ ഉത്തരവ് ലംഘിച്ച് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഗീര്‍ക്കട്ടയിലെ ടി.എച്ച് മുഹമ്മദിന്‍റെ മകന്‍ ബി അബ്ദുള്ള എന്ന സദു സദ്ദാമിനെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഡിഐജിയുടെ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റുചെയ്തത്.