മടക്കര: സഹായത്തിന് കാത്തുനില്‍ക്കാതെ സതീശന്‍ യാത്രയായി. അസുഖബാധിതനായി ഗുരുതരനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാവുംഞ്ചിറ പഴയബോട്ട് ജെട്ടിക്ക് സമീപത്തെ കൊവ്വല്‍വീട്ടില്‍ ജാനകിയുടെയും സി.എ കണ്ണന്‍റയും മകന്‍ സതീശനാണ്(40) ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച മുമ്പാണ് സതീശനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രോഗിയായ അച്ഛനും അമ്മയുമോടൊപ്പമായിരുന്നു സതീശന്‍ താമസിച്ചിരുന്നത്. ചികിത്സക്കായി നല്ലൊരു തുക വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് മെമ്പര്‍ പത്താനത്ത് കൃഷ്ണന്‍ ചെയര്‍മാനും പി.വി.സുനില്‍കുമാര്‍ ജനറല്‍ കണ്‍വീനറുമായി ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ഇന്നലെ സതീശന്‍ മരണത്തിന് കീഴടങ്ങിയത്. സഹോദരങ്ങള്‍: ഉഷ, രതീഷ്(ഗള്‍ഫ്), പരേതനായ പ്രകാശന്‍.
സഹായത്തിന് കാത്തുനില്‍ക്കാതെ സതീശന്‍ യാത്രയായി