വാടക കൂട്ടി നല്‍കാത്തതിന് മര്‍ദ്ദനം

മേല്‍പ്പറമ്പ് :വാടക കെട്ടിടത്തിന് വാടക വര്‍ദ്ധിപ്പിച്ചു നല്‍കാത്ത വിരോധത്തില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. തെക്കില്‍ ബണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ മുനീറിന്‍റെ(55) പരാതിയില്‍ ബണ്ടിച്ചാലിലെ ഖാലിദ്, അസ്സലാം, റാഷിദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരന്‍ ഉപയോഗിച്ചുവരുന്ന ബണ്ടിച്ചാലിലെ ജമാ അത്ത് കെട്ടിടത്തിന്‍റെ വാടക കൂട്ടി നല്‍കാത്ത വിരോധത്തില്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. വീടിന്‍റെ ജനല്‍ ഗ്ലാസ് പൊളിച്ചു എന്നും പറയുന്നു. സെപ്റ്റംബര്‍ 22 നാണ് കേസ് നാസ്പദമായ സംഭവം.