കണ്ണൂര്‍: കുടുംബ കലഹത്തെ തുടര്‍ന്ന് പടിയൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ സജീവനാണ് ജ്യേഷ്ഠന്‍ രാജീവനെ (40) കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവന്‍ വീട്ടില്‍ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ സജീവന്‍ ഉടന്‍ തളര്‍ന്നു വീഴുകയായിരുന്നു. അയല്‍വാസികള്‍ ഉടന്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.