കുമ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശരീരഭാഷ പ്രകടിപ്പിച്ചു അപമാനിക്കാന്‍ ശ്രമിച്ച പഴക്കച്ചവടക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. രാജപുരം സ്വദേശി അര്‍ഷാദിനെയാണ് (35) കുമ്പള ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദനും എസ് ഐ പ്രദീപ് കുമാറും ചേര്‍ന്നു കര്‍ണ്ണാടക മടിക്കേരിയില്‍ നിന്ന് പിടികൂടിയത്. ഇന്നു കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 8 ന് കുമ്പള സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ ശരീരഭാഷ കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചതെന്നു പരാതിയില്‍ പറഞ്ഞു. കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഴവര്‍ഗങ്ങള്‍ ശേഖരിച്ച് കാഞ്ഞങ്ങാടുവരെ വില്‍പ്പന നടത്തുന്നയാളാണ് അര്‍ഷാദ്. പരാതിയെത്തുടര്‍ന്നു ഇയാള്‍ പണി നിറുത്തുകയും കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. പോലീസ് മടിക്കേരിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച ഫ്രൂട്സ് കച്ചവടക്കാരന്‍ അറസ്ററില്‍