എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 19.340 ഗ്രാം എം ഡി എം എയുമായി യുവാവിനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കര്‍ണ്ണാടക പെരുമണ്ണൂര്‍, പല്ലക്കല്ലാപ്പുവിലെ എസ് എം മന്‍സിലില്‍സയ്യിദ് അഫ്രീദിയെയാണ് (28)കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ് എസ് ഐ സി സനിത് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെ ഷിറിയ, മുട്ടത്ത് വെച്ചാണ് അറസ്റ്റ്. പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടയില്‍ മുട്ടം സര്‍വ്വീസ് റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘത്തില്‍ എ എസ് ഐ മാരായ സുധീഷ്, അതുല്‍റാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീഷ്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.