ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.രാജേന്ദ്രനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നല്‍കി. രാജേന്ദ്രന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകനാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി.രജിതയ്ക്കാണ് പാലക്കുന്ന് വാര്‍ഡില്‍ നിന്നുള്ള യുഡിഎഫ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ് നോട്ടീസ് നല്‍കിയത്. 23 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് 6, മുസ്ലീംലീഗ് 6, സിപിഎം 11 എന്നതാണ് കക്ഷിനില. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീധരന്‍ വയലില്‍, വൈസ് പ്രസിഡന്‍റ് ഫൗസിയ അബ്ദുള്ള, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹംസ ദേളി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മംഗള ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, സി.കെ.വേണു, ശംഭു ബേക്കല്‍, കരീം നാലാംവാതുക്കല്‍, പി വി കൃഷ്ണന്‍, അനീസ്.കെ.വി, രാജകല, സൗറ ഉബൈദ് അസിസ്റ്റന്‍റ്സെക്രട്ടറി ശശി എന്നിവരും മുഹമ്മദ് ഷിയാസിനൊപ്പം ഉണ്ടായിരുന്നു.
ഉദുമ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്