ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ജന്മദേശം വാര്‍ഷികാഘോഷം

കാഞ്ഞങ്ങാട്: ഞായറാഴ്ച കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ നടന്നത് ജനപങ്കാളിത്തംകൊണ്ട് മിഴിവേകിയ ജന്മദേശം 42-ാം വാര്‍ഷികാഘോഷം. പ്രശസ്ത സിനിമാ സംവിധായകനും നടനും തിരക്കഥാകൃത്തുമായിരുന്ന ശ്രീനിവാസന്‍റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു തുടക്കം. സിസ്റ്റര്‍ മേഴ്സി ജോര്‍ജ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. വാര്‍ഷികാഘോഷം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. നിയുക്ത കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡണ്ട് ഫസല്‍ റഹ്മാന്‍, സിനിമാസീരിയല്‍താരം ഉണ്ണിരാജ് ചെറുവത്തൂര്‍, ദേശീയ ചലചിത്ര അവാര്‍ഡ് നേടിയ ബാലതാരം ശ്രീപദ് യാന്‍, വൈ എം സി എ പ്രസിഡണ്ട് സാജു തോമസ്, സിജോ എം ജോസ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ മാനുവല്‍ കുറിച്ചിത്താനം സ്വാഗതവും സേതുബങ്കളം നന്ദിയും പറഞ്ഞു.

പതിവില്‍കൂടുതല്‍ ആളുകള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതോടെ ഹാള്‍ തിങ്ങിനിറഞ്ഞു. നിരവധി ആളുകള്‍ക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ല. ഓരോ വര്‍ഷം കഴിയുന്തോറും വാര്‍ഷികാഘോഷത്തിന് പ്രസക്തി കൂടിവരികയായിരുന്നു. ജീവിതത്തിന്‍റെ നാനാതുറകളില്‍പ്പെട്ടവര്‍ ആഘോഷത്തില്‍ സംബന്ധിച്ചു. മുസ്ലീംലീഗ് ദേശീയസമിതി അംഗവും എക്കാലത്തേയും ജന്മദേശത്തിന്‍റെ അഭ്യുദയകാംക്ഷികളുമായ എ.ഹമീദ് ഹാജി, സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി.മുഹമ്മദ്കുഞ്ഞി, ആര്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് പി.പി.രാജു, കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എന്‍.ഗംഗാധരന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍, ഹോസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ബി.മുകുന്ദ് പ്രഭു, മാരിയമ്മ ക്ഷേത്രം ഭരണസമിതിയംഗം സുരേശന്‍ മണലില്‍, കെ.ടി.ഡി.എസ് ചെയര്‍മാന്‍ ചാക്കോ ജോസഫ്, ഐഡിപിഡബ്ല്യുഎ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ദിനേശന്‍ മൂലക്കണ്ടം, സീനിയര്‍ സിറ്റിസണ്‍ഫോറം ജില്ലാ സെക്രട്ടറി കെ.സുകുമാരന്‍മാസ്റ്റര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എം.പുരുഷോത്തമന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി.മോഹനന്‍, ഐഎന്‍എല്‍ മ ണ്ഡലം പ്രസിഡണ്ട് കു ഞ്ഞിമൊയ്തീന്‍ ഹാജി, സെക്രട്ടറി സി.കെ.നാസര്‍, നീലേശ്വരം നഗരസഭ ഹരിതകര്‍മ്മസേന പ്രസിഡണ്ട് ലീല, സെക്രട്ടറി സിന്ധു, അജാനൂര്‍ പഞ്ചായത്ത് ഹരിതകര്‍മ്മസേന പ്രസിഡണ്ട് അനിത, സെക്രട്ടറി ശോഭ തുടങ്ങിയവര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു. ചടങ്ങില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ നീലേശ്വരം നഗരസഭയിലേയും അജാനൂര്‍ ഗ്രാമപഞ്ചായത്തിലെയും ഹരിതകര്‍മ്മസേനാ അംഗങ്ങളെയും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച കലാകാരന്മാരെയും കെ.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് ആദ്യവിജയന്‍റെ വയലിന്‍ വിസ്മയവും സാനിമ സതീശന്‍റെ നാടന്‍പാട്ടും, ഹൃദയ്ദേവിന്‍റെ മാജിക്കും, ഗീത അശോകിന്‍റെ സിനിമാഗാനവും കാരളി തത്വമസി മൂവിസിന്‍റെ ഒപ്പന അടക്കമുള്ള വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷ പരിപാടികളെ സമ്പന്നമാക്കി.