പരപ്പ: അമ്മ മരിച്ച മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. പയ്യാളം ഉപ്പാട്ടി മൂലയിലെ പരേതയായ മീനാക്ഷിയുടെ (കുമ്പ) മകന്‍ രാജേഷാണ് (30) ഇന്ന് പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉടനെ ബന്ധുക്കള്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാജേഷിന്‍റെ അമ്മ ആറുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ചെറുപ്പത്തിലെ അച്ഛനും നഷ്ടപ്പെട്ടു. രാജേഷ് മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
മാതാവിന് പിന്നാലെ മകനും ആത്മഹത്യചെയ്തു
