പടന്നക്കാട്: ഐങ്ങോത്ത് ഉണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന മകളെ ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടന്നക്കാട്, കരുവളം, കുയ്യാലിലെ സമദിന്‍റെ ഭാര്യ റംസീനയാണ് (32) മരിച്ചത്. ബേക്കല്‍, ഹദ്ദാദ് നഗര്‍ അഹമ്മദ് മന്‍സില്‍ സ്വദേശിയാണ്. മകള്‍ ആയിഷത്ത് ഷംനയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ പടന്നക്കാട്, ഐങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് സ്കൂട്ടറില്‍ വരികയായിരുന്നു റംസീന. ഐങ്ങോത്ത് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
