പടന്നക്കാട്ടെ സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

പടന്നക്കാട്: പടന്നക്കാട്ടെ ഡോക്ടര്‍ ഇബ്രാഹിംകുഞ്ഞിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മുന്‍ എന്‍.സി.പി ജില്ലാ പ്രസിഡണ്ട് രവികുളങ്ങര തുടങ്ങിയ ആശുപത്രിയും മെഡിക്കല്‍ ഷോപ്പും പൂട്ടി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തില്‍ പരിസരമലിനീകരണ ബോര്‍ഡിന്‍റേയും മുന്‍സിപ്പാലിറ്റിയുടെയും അനുമതിയില്ലാതെയാണ് ആശുപത്രി തുടങ്ങിയത്. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച പ്രസ്തുത കെട്ടിടം പൊളിച്ചുനീക്കാന്‍ മുന്‍സിപ്പാലിറ്റി നേരത്തെ ഉത്തരവിട്ടിരുന്നു. ഇബ്രാഹിംകുഞ്ഞിയുടെ മൂന്ന് പെണ്‍മക്കളുടെ പേരിലാണ് കെട്ടിടം. ഇവരില്‍ ഒരാള്‍ സ്വത്ത് വീതം വെക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. പടന്നക്കാട് പൂട്ടിയ ആശുപത്രി മടിക്കൈ കൂലോം റോഡില്‍ തുറന്നിട്ടുണ്ട്.