അമ്പലത്തറ: വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നും മാരകമയക്കുമരുന്നായ എം. ഡി. എം.എയുമായി വെല്‍ഡിംങ് തൊഴിലാളിയെ അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തു. അമ്പലത്തറ മൂന്നാംമൈല്‍ മുണ്ടോട്ട് ഹൗസില്‍ കണ്ണന്റെ മകന് എന്‍.കെ.ഉണ്ണികൃഷ്ണനാണ്(33) അറസ്റ്റിലായത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 11.45 ന് അമ്പലത്തറ പോലീസ് ഇന്‍സ്പെക്ടര്‍ സി.ഷാജുവും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് മാരകമയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്റെ കിടപ്പുമുറിയിലെ അലമാരയിലെ പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചനിലയിലാണ് 2.12 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. എഎസ്ഐ പ്രിയേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസമാരായ രതീഷ്, രജിത, ഡ്രൈവര്‍ സന്തോഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അമ്പലത്തറയില്‍ എംഡിഎംഎയുമായി വെല്‍ഡിംങ് തൊഴിലാളി അറസ്ററില്‍