ബേക്കല്‍: ബാങ്ക് ജീവനക്കാരിയായ ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയയയാണ് (40) മരിച്ചത്. ഇന്ന് രാവിലെയാണ് പ്രിയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സൗത്ത് ഇന്ത്യന്‍ ബാങ്ക് കുമ്പള, ആരിക്കാടി ബ്രാഞ്ചിലെ ജീവനക്കാരിയാണ് പ്രിയ. ഭര്‍ത്താവ്; ദിനേശ് (കെ എസ് ഇ ബി സൂപ്രണ്ട് കാഞ്ഞങ്ങാട്). മക്കള്‍: ശ്രീഹരി, ശ്രീപാര്‍വ്വതി (ഇരുവരും വിദ്യാര്‍ത്ഥികള്‍). പെരുമ്പള, കപ്പണയടുക്കത്തെ അനന്തന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയ. സഹോദരങ്ങള്‍: ശ്രീഹരി, പാര്‍വ്വതി.
ബാങ്ക് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു