പാലക്കുന്ന്: ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്‍ മലകയറുന്നതിനിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിയാട്ടടുക്കം ദേവന്‍ പൊടിച്ചപാറ കരിമ്പാലയ്ക്കല്‍ ഹൗസിലെ എം.ബാലകൃഷ്ണനാണ്(63) മലകയറുന്നതിനിടയില്‍ പമ്പ-സന്നിധാനം പാതയില്‍ അഞ്ചാമത്തെ ഇഎംസിക്ക് സമീപം ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. ഉടന്‍ നീലിമല കാര്‍ഡിയോളജി സെന്‍ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് ഭാര്യ കെ.വി.പ്രതിഭ, ഇളയമകന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ബാലകൃഷ്ണന്‍ ശബരിമലയിലേക്ക് പോയത്. നാട്ടിലെ തെയ്യംകെട്ട് ഉത്സവങ്ങളുടെ പ്രധാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന ബാലകൃഷ്ണന്‍ ഏറെക്കാലം സൗദിയില്‍ ബിസിനസുകാരനായിരുന്നു. ദേവന്‍പൊടിച്ചപാറ ക്ഷേത്രം വൈസ് പ്രസിഡന്‍റും പാലക്കുന്നിലെ കോസ്മോസ് ക്ലബ്ബ് അംഗവുമാണ്. പരേതനായ കുഞ്ഞിരാമന്‍-എം.നാരായണി ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍: എം.പ്രബീഷ്, പ്രണവ്(സൗദി), കൃഷ്ണപ്രസാദ്(ദുബൈയ്). മരുമക്കള്‍: അമൃത, ജില്‍ഷ, കവിത. സഹോദരങ്ങള്‍: എം.കാര്‍ത്യായനി(ബേഡഡുക്ക), എം.നാരായണന്‍, എം.രാജന്‍, എം.ശശികുമാര്‍, എം.ജയന്‍.
ശബരിമല ദര്‍ശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു